ശാരീരിക അകലം പാലിച്ചും മാസ്‌ക്‌ ധരിച്ചും ബ്രാഞ്ച്‌ തലത്തിലാണ്‌ പ്രതിഷേധം

അടിയന്തരാവശ്യങ്ങൾ ഉന്നയിച്ച്‌ സിപിഐ എം നേതൃത്വത്തിൽ അഖിലേന്ത്യാ പ്രതിഷേധദിനം ആചരിച്ചു.  സംസ്‌ഥാന തലത്തിൽ  പ്രക്ഷോഭം പാളയത്ത് സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം എസ്‌  രാമചന്ദ്രൻ പിള്ള ഉദ്‌ഘാടനം ചെയ്‌തു. അതേ സമയം നിരവധി കേന്ദ്രങ്ങളിൽ ബ്രാഞ്ചുകമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രക്ഷോഭം നടന്നു. ശാരീരിക അകലം പാലിച്ചും മാസ്‌ക്‌ ധരിച്ചും ബ്രാഞ്ച്‌ തലത്തിലാണ്‌ പ്രതിഷേധം. പകൽ 11 മുതൽ 12 വരെയാണ്‌ പ്രതിഷേധം.

ആദായനികുതിദായകരില്ലാത്ത എല്ലാ കുടുംബങ്ങൾക്കും ആറ്‌ മാസത്തേക്ക്‌ പ്രതിമാസം 7,500 രൂപവീതം നൽകുക, എല്ലാ മാസവും ഒരാൾക്ക്‌ പത്ത്‌ കിലോ വീതം ഭക്ഷ്യധാന്യം സൗജന്യമായി നൽകുക, തൊഴിലുറപ്പ്‌ പദ്ധതിയുടെ വേതനം വർധിപ്പിച്ച്‌  200 തൊഴിൽദിനം ലഭ്യമാക്കുക, നഗരങ്ങളിലെ പാവപ്പെട്ടവർക്കും തൊഴിലുറപ്പ്‌ പദ്ധതി നടപ്പാക്കുക, അർഹരായ എല്ലാവർക്കും തൊഴിൽരഹിതവേതനം ഉടൻ നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ്‌ പ്രക്ഷോഭം.ദേശീയ ആസ്‌തികൾ കൊള്ളയടിക്കൽ, പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണം, തൊഴിൽനിയമങ്ങൾ റദ്ദാക്കൽ എന്നീവിഷയങ്ങൾ ഇന്നയിച്ചാണ്‌  പ്രതിഷേധം.

ന്യൂഡൽഹി ഗോൾമാർക്കറ്റിൽ എ കെ ജി ഭവനുസമീപം  ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതിഷേധത്തിന്‌ നേതൃത്വം നൽകി.

16-Jun-2020