ആറ്റുകാൽ ക്ഷേത്ര പരിസരത്ത് ചിറമുക്കിലെ നഗരസഭാ പാർക്ക് ആറ്റുകാൽ വാർഡ് കൗൺസിലർ പൂട്ടിയതായി ജനങ്ങൾ പരാതിപെട്ടു

ആറ്റുകാൽ ക്ഷേത്ര പരിസരത്ത് ചിറമുക്കിലെ നഗരസഭാ പാർക്ക് ആറ്റുകാൽ വാർഡ് കൗൺസിലർ പൂട്ടിയതായി ജനങ്ങൾ പരാതിപെട്ടു. പാർക്കിൽ കുട്ടികൾക്ക് കാണാനും , നിലവിലെ പ്രതേക സാഹചര്യത്തിൽ പഠനത്തിനുമായി തയ്യാറാക്കിയിരുന്ന ടെലിവിഷൻ സെറ്റും കൗൺസിലർ എടുത്തുകൊണ്ട് പോയി എന്നാണു നാട്ടുകാർ പറയുന്നത്. ടിവി സെറ്റ് പ്രദേശത്തെ ഒരു യുവമോർച്ച പ്രവത്തകന്റെ വീട്ടിൽ ആണ് ഉള്ളതെന്നും നാട്ടുകാർ ആരോപിക്കുന്നു. നഗരസഭാ ഒരുക്കിയ പഠന സൗകര്യം ബിജെപി കൗൺസിലർ അട്ടിമറിക്കുന്നു എന്നാണ് ഇതിൽ നിന്ന് മനസിലാകുന്നതെന്ന് പ്രദേശത്തെ രാഷ്ട്രീയ പാർട്ടികൾ ആരോപിക്കുന്നു.

വാർഡിലെ ഒരു വികസന പ്രവർത്തങ്ങൾക്കും ഇടപെടാത്ത കൗൺസിലർ പലപ്പോഴും നഗരസഭാ മുൻകൈ എടുത്തു നടത്തുന്ന പ്രവർത്തനങ്ങളെ അട്ടിമറിക്കുകയോ, അല്ലെങ്കിൽ ഫോട്ടോ എടുത്ത് സ്വന്തം പേരിലാക്കി ഫ്ലക്സ് അടിക്കുകയോ മാത്രമാണ് ചെയ്യുന്നതെന്നാണ് വാർഡിലെ ജനങ്ങൾ പറയുന്നത്. ഇപ്പോൾ നടത്തിയ ഈ ടിവി മുക്കലോടെ വലിയ ജനരോഷമാണ് കൗൺസിലർക്കെതിരെ ഉയർന്നിരിക്കുന്നത്. പക്ഷെ എന്തുകൊണ്ട് ഈ ടിവി ആ യുവമോർച്ച പ്രവർത്തകന്റെ തന്നെ വീട്ടിൽ കൃത്യമായി എത്തിയെന്നത് ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിയ്ക്കുന്നു.

18-Jun-2020