മത്സ്യത്തൊഴിലാളി യൂണിയൻ (സിഐടിയു) നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

ഇന്ധനവില കുതിച്ചുയർന്നിട്ടും നടപടി സ്വീകരിക്കാത്ത കേന്ദ്രസർക്കാരിനെതിരെ തീരദേശങ്ങളിൽ 100 കേന്ദ്രത്തിൽ പ്രതിഷേധ ജ്വാല. മത്സ്യത്തൊഴിലാളി യൂണിയൻ (സിഐടിയു) നേതൃത്വത്തിലായിരുന്നു പ്രതിഷേധം. കോവിഡ്‌ കാലത്ത്‌ തൊഴിലാളികളെ സഹായിക്കാൻ പ്രത്യേക പാക്കേജ്‌ പ്രഖ്യാപിക്കാത്ത മോഡി സർക്കാരിനെതിരെ സമരത്തിൽ പ്രതിഷേധമുയർന്നു. ഇന്ധനവില അനുദിനം വർധിച്ചിട്ടും മൗനംപൂണ്ടിരിക്കുന്ന പ്രധാനമന്ത്രിയുടെ താൽപ്പര്യം സാധാരണ ജനങ്ങൾക്ക്‌ എതിരാണ്‌. ചവറയിൽ മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി ടി മനോഹരനും ആലപ്പാട്ട്‌  ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി ജി രാജദാസും ഉദ്‌ഘാടനം ചെയ്‌തു. കരുനാഗപ്പള്ളിയിൽ യൂണിയൻ ജില്ലാ സെക്രട്ടറി എ അനിരുദ്ധനും കൊല്ലത്ത്‌ ജില്ലാ പ്രസിഡന്റ്‌ എച്ച്‌ ബേസിൽലാലും ഇരവിപുരത്ത്‌ സിപിഐ എം കൊല്ലം ഈസ്‌റ്റ്‌ ഏരിയ സെക്രട്ടറി എസ്‌ പ്രസാദും ഉദ്‌ഘാടനംചെയ്‌തു. ഓരോ കേന്ദ്രങ്ങളിലും കോവിഡ്‌ നിയന്ത്രണങ്ങൾ പാലിച്ചായിരുന്നു പ്രതിഷേധം.

21-Jun-2020