കസ്റ്റംസിന്റെ എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് നടത്തിയ പരിശോധനയിലാണ് സ്വര്‍ണ്ണം പിടി കൂടിയത്
അഡ്മിൻ
കരിപ്പൂരില്‍ സ്വര്‍ണം കടത്തിയതിന് ഇന്ന് അറസ്റ്റിലായവര്‍ കെഎംസിസിയുടെ ചാര്‍ട്ടേഡ് ഫ്ലൈറ്റില്‍ എത്തിയവര്‍. ഇന്നു പുലർച്ചെയാണ് ഷാർജയിൽ നിന്നും കരിപ്പൂരിലെത്തിയ എയർ അറേബ്യയുടെ ചാർട്ടേഡ് വിമാനത്തിലും ദുബായിൽ നിന്നും വന്ന ഫ്ലൈ ദുബായിയുടെ ചാർട്ടേഡ് വിമാനത്തിൽ നിന്നാണ് നാലുപേരെ കസ്റ്റംസ് അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച രാത്രി 7 മണിക്കാണ് 175 യാത്രക്കാരുമായി എയര്‍അറേബ്യയുടെ G9456 നമ്പര്‍ വിമാനം കരിപ്പൂരിലേക്ക് പുറപ്പെട്ടത് . നിലമ്പൂര്‍ മണ്ഡലം ദുബൈ കെഎംസിസി യാണ് വിമാനം ഏര്‍പ്പാടാക്കിയത്. നിലമ്പൂരും പരിസരപ്രദേശങ്ങളില്‍ ഉള്ളവരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. പുലര്‍ച്ചെ ഒരു മണിയോടെ വിമാനം കരിപ്പൂരിലെത്തി.
കസ്റ്റംസിന്റെ എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് നടത്തിയ പരിശോധനയിലാണ് സ്വര്‍ണ്ണം പിടി കൂടിയത്. നിലമ്പൂര്‍ സ്വദേശിയില്‍ നിന്നും 1153 ഗ്രാംസ്വര്‍ണ്ണ മിശ്രിതമാണ് പിടി കൂടിയത്.
അടിവസ്ത്രത്തില്‍ ഒളിപ്പിച്ചനിലയിലായിരുന്നു സ്വര്‍ണ്ണം. ഇതിന്അ ന്താരാഷ്ട്ര വിപണിയില്‍ 43 ലക്ഷം രൂപ വില മതിക്കുമെന്ന് കസ്റ്റംസ് അധികൃതര്‍ അറിയിച്ചു. മുസ്ലിംലീഗിന്റെ പ്രവാസി സംഘടനയായ കെഎംസിസിയുടെ കാരുണ്യ പ്രവര്‍ത്തനം എന്നവകാശപ്പെട്ടാണ് പ്രവാസികളെ നാട്ടിലെത്തിക്കാന്‍ വിമാനങ്ങള്‍ ഏര്‍പ്പാടാക്കിയത്.
ഈ വിമാനത്തിലാണിപ്പോള്‍ സ്വര്‍ണ്ണം കടത്തിയിരിക്കുന്നത്. ഇതോടെ കെഎംസിസിയുടെ ഏര്‍പ്പാടാക്കിയ വിമാന സര്‍വീസുകളെല്ലാം സംശയത്തിന്റെ നിഴലിലായിരിക്കുകയാണ്.