തിങ്കളാഴ്‌ച രാവിലെവരെ 25 മില്ലിമീറ്റർ മഴയാണ്‌ ലഭിച്ചത്‌

ഇടുക്കി അണക്കെട്ടിന്റെ പദ്ധതിപ്രദേശത്ത്‌ മഴ ശക്തിപ്പെട്ടു. തിങ്കളാഴ്‌ച രാവിലെവരെ 25 മില്ലിമീറ്റർ മഴയാണ്‌ ലഭിച്ചത്‌. 2330.58 അടി ജലമാണ്‌ അണക്കെട്ടിലുള്ളത്‌. ജലനിരപ്പ് സംഭരണശേഷിയുടെ 49.22 അടിയായി. മൂലമറ്റത്ത്‌ 8.58 ദശലക്ഷം യൂണിറ്റാണ്‌ വൈദ്യുതി ഉൽപ്പാദനം. കഴിഞ്ഞവർഷം ഇതേദിവസം 2306.36 അടിയായിരുന്ന അണക്കെട്ടിലെ ജലനിരപ്പ്‌. 2403 അടിയാണ്‌ അണക്കെട്ടിന്റെ സംഭരണശേഷി. മൂലമറ്റം പവർഹൗസിൽ നാല്‌ ജനറേറ്ററുകൾ പൂർണതോതിൽ പ്രവർത്തിക്കുന്നുണ്ട്‌. രണ്ട്‌ ജനറേറ്ററുകൾ അറ്റകുറ്റപ്പണിയിലാണ്‌.

22-Jun-2020