രോഗികളുടെ എണ്ണം 3310 ആയി.
അഡ്മിൻ
തുടർച്ചയായി നാലാം ദിനവും കോവിഡ് രോഗികളുടെ എണ്ണം 100 കടന്നതോടെ സംസ്ഥാനം കൂടുതൽ ജാഗ്രതയിലേക്ക്. തിങ്കളാഴ്ച 138 പേർക്ക് രോഗം സ്ഥിരീകരിച്ചു; ഒരുദിവസത്തെ കൂടിയ നിരക്കാണിത്. രോഗനിരക്ക് അനുദിനം ഉയരുന്ന സാഹചര്യത്തിൽ തലസ്ഥാനത്തുൾപ്പെടെ കടുത്ത നിയന്ത്രണങ്ങൾ നിലവിൽ വന്നു. തീവ്ര രോഗബാധിത പ്രദേശങ്ങളിൽനിന്ന് കൂടുതൽ ആളുകൾ തിരികെ വരുന്നതോടെ രോഗനിരക്ക് ഇനിയും ഉയരും. ഇത് കണക്കിലെടുത്ത് എല്ലാ ജില്ലയിലും ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ ഒരുക്കിയിട്ടുണ്ട്. മെഡിക്കൽ ബിരുദധാരികൾ, വിരമിച്ച ആരോഗ്യ പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ എന്നിവരുടെ സേവനവും ഉപയോഗിക്കും. പ്രവാസികൾ കൂടുതലായി തിരികെ എത്തുന്ന തിരുവനന്തപുരം, കാസർകോട്, മലപ്പുറം, കണ്ണൂർ, തൃശൂർ, എറണാകുളം, കൊല്ലം ജില്ലകളിൽ പ്രത്യേക ശ്രദ്ധ നൽകും.
നാലുദിവസം കൊണ്ട് 516 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗികളുടെ എണ്ണം 3310 ആയി. 1747 പേർക്ക് ഭേദമായി. നിലവിൽ 1540 പേർ ചികിത്സയിലുണ്ട്. 429 പേർക്ക് സമ്പർക്കത്തിലൂടെയും രോഗം ബാധിച്ചു. ആകെ രോഗികളുടെ 12.96 ശതമാനമാണിത്. ചികിത്സയിലുള്ളവരിൽ 201 പേർ മലപ്പുറത്താണ്. നൂറിലധികം രോഗികളുള്ള പാലക്കാട് (154), കൊല്ലം (150), എറണാകുളം (127), പത്തനംതിട്ട (126), കണ്ണൂർ (120), തൃശൂർ (113), കോഴിക്കോട് (107), കാസർകോട് (102) ജില്ലകളും കൂടുതൽ ജാഗ്രതയിലേക്ക് നീങ്ങും.
തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചതിൽ 87 പേരും വിദേശത്തുനിന്ന് വന്നവരാണ്. കുവൈത്തിൽനിന്ന് എത്തിയവരാണ് കൂടുതൽ–- 43. മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വന്നവർ 47. സമ്പർക്കത്തിലൂടെ രോഗം പിടിപെട്ടവർ: ഇടുക്കി–- രണ്ട്, തിരുവനന്തപുരം, കോട്ടയം–- ഒന്നുവീതം. തിരുവനന്തപുരത്ത് മെഡിക്കൽ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. തിങ്കളാഴ്ച 88 പേർക്ക് രോഗം ഭേദമായി. മലപ്പുറം–- 26, കണ്ണൂർ–- 18, പാലക്കാട് –-11, എറണാകുളം –-ഒമ്പത്, കോഴിക്കോട്, കാസർകോട് ഏഴുവീതം, കോട്ടയം, തൃശൂർ നാലുവീതം, ഇടുക്കി രണ്ട്. 1,47,351 പേർ നിരീക്ഷണത്തിലുള്ളതിൽ 2126 പേർ ആശുപത്രിയിലാണ്. തിങ്കളാഴ്ച 241 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
23-Jun-2020
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ