സംസ്ഥാനത്ത്‌ കോവിഡ്‌ രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ്‌ ബോർഡിന്റെ തീരുമാനം.

തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീ‍ഴിലുള്ള ക്ഷേത്രങ്ങളിൽ ഇത്തവണ കർക്കടക വാവുബലി തർപ്പണമുണ്ടാകില്ല. സംസ്ഥാനത്ത്‌ കോവിഡ്‌ രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ്‌ ബോർഡിന്റെ തീരുമാനം. .

ജൂലൈ 20നാണ്‌ കർക്കടക വാവ്‌. ചടങ്ങിൽ സാമൂഹ്യ അകലം പാലിക്കുക പ്രയാസമാണെന്ന്‌ യോഗം വിലയിരുത്തി. ബലിതർപ്പണത്തിന്‌ ഭക്തർ കൂട്ടമായി വെള്ളത്തിലിറങ്ങും‌. ഇതുകൂടി കണക്കിലെടുത്താണ്‌ തീരുമാനമെന്ന്‌ പ്രസിഡന്റ്‌ അഡ്വ. എൻ വാസു അറിയിച്ചു.



23-Jun-2020