ഏര്യാ, ലോക്കല്‍ കേന്ദ്രങ്ങളിലാണ്‌ പ്രക്ഷോഭം സംഘടിപ്പിക്കുന്നത്

പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച്‌ ഇന്ന് കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്ക്‌ മുമ്പില്‍ സിപിഐ എം പ്രതിഷേധം സംഘടിപ്പിക്കും. ഏര്യാ, ലോക്കല്‍ കേന്ദ്രങ്ങളിലാണ്‌ പ്രക്ഷോഭം സംഘടിപ്പിക്കുന്നത്. കോവിഡ്‌ പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും സമരം സംഘടിപ്പിക്കുക. കോവിഡ്‌ കാലത്ത്‌ സാമ്പത്തികമായി ബുദ്ധിമുട്ട്‌ അനുഭവിക്കുന്ന ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്ര നയം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു.

ജനങ്ങളെ കൊള്ളയടിക്കുന്ന നയം തിരുത്തണമെന്നും പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധന പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട്‌ ഇന്ന് നടത്തുന്ന പ്രക്ഷോഭത്തില്‍ കക്ഷിരാഷ്ട്രീയത്തിന്‌ അതീതമായി മുഴുവൻ ജനങ്ങളും അണിനിരക്കണമെന്ന്‌ കോടിയേരി അഭ്യര്‍ത്ഥിച്ചു.

25-Jun-2020