യുഡിഎഫിന്റെ ശക്തി വർധിപ്പിക്കാനാണ്‌ ലീഗ്‌ നോക്കുന്നതെന്ന് പി കെ കുഞ്ഞാലിക്കുട്ടി.

ജമാഅത്തെ ഇസ്ലാമിയുടെ വെൽഫയർ പാർടിയും എസ്‌ഡിപിഐയുമായി തദ്ദേശ തെരഞ്ഞെടുപ്പിൽ കൂട്ടുകൂടാനുള്ള തീരുമാനം യുഡിഎഫിന്റേതാണെന്ന്‌ ആവർത്തിച്ച്‌ മുസ്ലിംലീഗ്‌ അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. മലപ്പുറത്ത്‌ വാർത്താലേഖകരുടെ ചോദ്യങ്ങളോട്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

യുഡിഎഫിൽ ചർച്ച ചെയ്താണ്‌ ചർച്ച നടക്കുന്നത്‌. ലീഗ്‌ ഒറ്റക്കല്ല തീരുമാനമെടുക്കുന്നത്‌. യുഡിഎഫിന്റെ ശക്തി വർധിപ്പിക്കാനാണ്‌ ലീഗ്‌ നോക്കുന്നത്‌. യുഡിഎഫിന്റെ നട്ടെല്ലായി ലീഗ്‌ നിലകൊള്ളും. യുഡിഎഫിൽ ഒരു കക്ഷിയും പുറത്ത്‌ പോകില്ലെന്നും അദ്ദേഹം പറഞ്ഞു.

25-Jun-2020