സംഘടനയുടെ കോഴിക്കോട് ജില്ലാ കമ്മിറ്റി ഔദ്യോഗികമായി തയ്യാറാക്കിയ പോസ്റ്ററല്ല അത്

കേരള പ്രവാസി സംഘം കേന്ദ്ര സര്‍ക്കാരിനെതിരെ കോഴിക്കോട്ട് നടത്തുന്ന സമരത്തിന്റെ പ്രചരണത്തിന് 'മാധ്യമം ' പത്രത്തിന്റെ വിവാദമായ ഒന്നാം പേജ് ഉപയോഗിച്ചത് സംഘടനാ തീരുമാനത്തിന്റെ ഭാഗമല്ലെന്ന് കേരള പ്രവാസി സംഘം അറിയിച്ചു.സംഘടനയുടെ കോഴിക്കോട് ജില്ലാ കമ്മിറ്റി ഔദ്യോഗികമായി തയ്യാറാക്കിയ പോസ്റ്ററല്ല അത്. സാമൂഹ്യ മാധ്യമങ്ങളില്‍ ആരോ ചെയ്തതാണ്.

സംഘടനയ്ക്ക് ഇതില്‍ ഉത്തരവാദിത്വമില്ല.കേന്ദ്ര സര്‍ക്കാര്‍ പ്രവാസികളെ ക്രൂരമായി അവഗണിക്കുന്നതില്‍ പ്രവാസികള്‍ പ്രതിഷേധത്തിലാണ്.ഇതിനെ വഴിതിരിച്ചു വിടുന്നതിനാണ് ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നത്.തെറ്റായ വാര്‍ത്താ വീക്ഷണത്തെ ന്യായീകരിക്കുന്നതിന് കേരള പ്രവാസി സംഘത്തിന്റെ പേര് ഉപയോഗപ്പെടുത്തേണ്ടതില്ല.

ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴിലെടുത്ത് ജീവിക്കുന്നവരെ എക്കാലത്തും സഹായിക്കുന്ന നിലപാടാണ് കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരുകള്‍ സ്വീകരിച്ചിട്ടുള്ളത്.എന്നാല്‍ കോണ്‍ഗ്രസ് ബിജെപി പാര്‍ട്ടികളുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരുകള്‍ പ്രവാസികളെ അവഗണിക്കുക മാത്രമെ ചെയ്തിട്ടുള്ളു.

ഇതെ കുറിച്ച് കാര്യമായൊന്നും പറയാനില്ലാത്തവരാണ് കേരളത്തെ അപഹസിക്കുന്നതെന്നും പ്രവാസി ലംഘം പ്രസ്താവനയില്‍ അറിയിച്ചു

25-Jun-2020