ജൂൺ 22നു റെയിൽവേ ഇറക്കിയ ഉത്തരവാണ്‌ റിപ്പോർട്ടിനു കാരണം

രാജ്യത്ത്‌ സാധാരണ ട്രെയിൻ ഗതാഗതം പുനരാരംഭിക്കാൻ ആഗസ്‌ത്‌ പകുതിയെങ്കിലുമാകുമെന്ന്‌ റിപ്പോർട്ട്‌. ജൂൺ 22നു റെയിൽവേ ഇറക്കിയ ഉത്തരവാണ്‌ റിപ്പോർട്ടിനു കാരണം. ഏപ്രിൽ 14നോ അതിനുമുമ്പോ ബുക്ക്‌ ചെയ്‌ത എല്ലാ ടിക്കറ്റുകളും പണം തിരികെനൽകി റദ്ദാക്കുന്നുവെന്നാണ്‌ റെയിൽവേ അറിയിച്ചത്‌. 120 ദിവസം വരെ മുമ്പ്‌ ടിക്കറ്റ്‌ ബുക്ക്‌ ചെയ്യാമെന്നതിനാൽ ആഗസ്‌ത്‌ പകുതി വരെ ട്രെയിനുകൾ ഓടുകയില്ലെന്ന്‌ ഇത്‌‌ വ്യക്തമാക്കുന്നു.

26-Jun-2020