കഴിഞ്ഞദിവസം 134 പേർകൂടി മരിച്ചതോടെ ഇറാനിൽ കോവിഡിനിരയായവരുടെ എണ്ണം 10,130 ആയി. മരണം 10,000 കടക്കുന്ന ഒമ്പതാമത്തെ രാജ്യമാണ് ഇറാൻ. ഫെബ്രുവരിയിലാണ് ഇറാനിൽ കോവിഡ് സ്ഥിരീകരിച്ചത്. മെയ് ആദ്യത്തോടെ താണ രോഗനിരക്ക് വീണ്ടും ഉയരുകയാണ്. രണ്ടാംഘട്ട വ്യാപനമാണെന്ന ആരോപണം ആരോഗ്യമന്ത്രി സൈദ് നമാക്കി തള്ളി. 24 മണിക്കൂറിൽ 2595 പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികൾ 215096 ആയി.
●അമേരിക്കയിൽ ബുധനാഴ്‌ച 34700 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 808 പേർ കൂടി മരിച്ചതോടെ ആകെ മരണം 124281 ആയി. ഏപ്രിൽ അവസാനം ഒറ്റദിവസം 36700 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. അമേരിക്ക വീണ്ടും ആ നിരക്കിലേക്ക് നീങ്ങുകയാണെന്ന ആശങ്ക ഉയർന്നിട്ടുണ്ട്.
●പാകിസ്ഥാനിൽ നിന്നുള്ള അന്താരാഷ്‌ട്ര വിമാനയാത്രകൾ എമിറേറ്റ്‌സ് എയർലൈൻസ് ജൂലൈ മൂന്നുവരെ റദ്ദാക്കി. പാകിസ്ഥാനിൽനിന്ന് ഹോങ്കോങ്ങിലേക്ക് യാത്ര ചെയ്‌തവരിൽ 30 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിനാലാണ് നടപടി.
●ഓസ്‌ട്രേലിയയിലെ മെൽബൺ ഹോട്ട്‌സ്‌പോട്ടിൽ ആരോഗ്യപ്രവർത്തകർ വീടുവീടാന്തരം കയറി ലക്ഷം പരിശോധന നടത്തും. വിക്‌ടോറിയയിൽ 33പേർക്ക് രോഗം സ്ഥിരീകരിച്ചത് രണ്ടുമാസത്തിനിടയിലെ ഏറ്റവും ഉയർന്ന പ്രതിദിന സംഖ്യയാണ്. 10 ദിവസം 10,000 പേർക്ക് വീതമാണ് പരിശോധന നടത്തുക
●104 ദിവസത്തിനുശേഷം ഫ്രാൻസിലെ ഈഫൽ ഗോപുരം സന്ദർശകർക്കായി തുറന്നു