പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് ഭാവിയില്‍ പരീക്ഷ നടത്തും
അഡ്മിൻ
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവെച്ച പരീക്ഷകള്‍ സംബന്ധിച്ച പുതിയ വിജ്ഞാപനം സിബിഎസ് ഇ പുറത്തിരക്കി. സുപ്രീംകോടതിയിലാണ് സിബിഎസ്ഇക്ക് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വിജ്ഞാപനം സമര്‍പ്പിച്ചത്. പരീക്ഷ റദ്ദാക്കിയതടക്കം, സുപ്രീംകോടതി ഈ വിജ്ഞാപനം അതേപടി അംഗീകരിച്ചു.
ജൂലൈ 15 നകം സിബിഎസ് ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ഫലം പ്രസിദ്ധീകരിക്കും. മൂന്ന് സ്കീമുകളായാണ് പരീക്ഷകള്‍ക്ക് മാര്‍ക്ക് നിശ്ചയിക്കുന്നത്. സ്കീം ഒന്ന് പ്രകാരം മൂന്നില്‍ കൂടുതല്‍ പരീക്ഷകള്‍ എഴുതിയ വിദ്യാര്‍ഥികളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ മൂന്ന് വിഷയങ്ങള്‍ ഏതാണെന്ന് നോക്കി അതിന്റെ ശരാശരി നിശ്ചയിച്ച് എഴുതാത്ത പരീക്ഷകള്‍ക്ക് മാര്‍ക്ക് നല്‍കും.
സ്കീം രണ്ടില്‍, മൂന്ന് വിഷയം മാത്രം എഴുതിയവര്‍ക്ക് കൂടുതല്‍ മാര്‍ക്ക് നേടിയ രണ്ട് വിഷയത്തില്‍ നിന്നും ശരാശരി നോക്കി എഴുതാത്ത പരീക്ഷകള്‍ക്ക് നല്‍കും. ഒന്നോ രണ്ടോ വിഷയം മാത്രം എഴുതിയ വിദ്യാര്‍ഥികള്‍ക്ക് എഴുതിയ പരീക്ഷയുടെ ശരാശരിയും ഇന്റേര്‍ണല്‍ മാര്‍ക്കും കൂട്ടിച്ചേര്‍ത്ത് മാര്‍ക്ക് നല്‍കുന്നതാണ് മൂന്നാമത് സ്കീം.
പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് ഭാവിയില്‍ പരീക്ഷ നടത്തും. ആവശ്യമെങ്കില്‍ എഴുതാം, അല്ലെങ്കില്‍ ഇപ്പോഴുള്ള സ്കീം അനുസരിച്ച് മുന്നോട്ടുപോകാം. പരീക്ഷ എഴുതന്‍ താല്പര്യമുള്ളവര് ഇപ്പോള്‍ തന്നെ അറിയിക്കണമെന്ന സിബിഎസ്സിയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. ഇത്തരത്തില്‍ വിദ്യാര്‍ഥികളില്‍ സമ്മര്‍ദ്ദം ചെലുത്തരുതെന്ന് കോടതി പറഞ്ഞു