വെള്ളിയാഴ്ച 10 ജില്ലകളില്‍ റെഡ് സോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്
അഡ്മിൻ
ഇടിമിന്നലേറ്റ് ബീഹാറിലും യുപിയിലുമായി 107 പേര് മരിച്ചു. യുപിയില്‍ ഗോപാല്‍ഗഞ്ജ് ജില്ലയിലാണ് ഏറ്റവുമധികംപേര്‍ മരിച്ചത്,. ബിഹാറില്‍ 83 പേരും യുപിയില്‍ 24 പേരുമാണ് മരിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമക്കുന്നു .
ബിഹാറില്‍ 30 പേര്‍ക്കും യുപിയില്‍ 12 പേര്‍ക്കും പരിക്കേറ്റിട്ടുമുണ്ട്. ബിഹാറിലെ ഖഗാരിയ ജില്ലയില്‍ പതിനഞ്ച് കന്നുകാലികളും ചത്തു. ഉത്തര്‍പ്രദേശില്‍ ഇടിമിന്നലില്‍ ദേവ്റിയയിലാണ് ഏറ്റവുമധികം മരണം. ഒമ്പതുപേര്‍ ഇവിടെ മരിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് യു.പി. സര്‍ക്കാരും നാലുലക്ഷം രൂപവീതം പ്രഖ്യാപിച്ചു.
ബീഹാറില്‍ പാടങ്ങളിലും തുറസ്സായ സ്ഥലങ്ങളിലും കൃഷിപ്പണിയിലും മറ്റും ഏര്‍പ്പെട്ടിരുന്നവരാണ് മരിച്ചവരിലേറെയും.വെള്ളിയാഴ്ച 10 ജില്ലകളില്‍ റെഡ് സോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്.ഈ ജില്ലകളില്‍ അതിതീവ്ര മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.13 പേര്‍ക്കാണ് ഇവിടെ ജീവന്‍നഷ്ടമായത്.