മഹിളാ കോൺഗ്രസ് നേതാവ് ലതികാ സുഭാഷ് സമർപ്പിച്ച ഹർജിയാണ് കോടതി തള്ളിയത്

വനിതാ കമ്മിഷൻ ചെയർപേഴ്സൺ എം സി ജോസഫൈനെ തൽസ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. പദവിയിൽ നിന്ന് നീക്കണമെന്ന ആവശ്യം നില നിൽക്കുന്നതല്ലെന്നും കമ്മിഷന്റെ പ്രവർത്തനങ്ങളിൽ പരാതി ഉണ്ടെങ്കിൽ പരാതിക്കാർക്ക്  ഉചിതമായ അധികാര കേന്ദ്രങ്ങളെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.

ജോസഫൈനെ നീക്കണമെന്നാവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് നേതാവ് ലതികാ സുഭാഷ് സമർപ്പിച്ച ഹർജിയാണ് കോടതി തള്ളിയത്. വിവാദ പരാമർശം നടത്തിയെന്നാരോപിച്ചാണ്‌ ഹർജി നൽകിയത്‌.

ഹർജി നിലനിൽക്കില്ലെന്ന സർക്കാർ വാദം കോടതി അഗീകരിച്ചു. കമ്മീഷൻ അധ്യക്ഷയായി ജോസഫൈ നെ നിയമിക്കുന്ന സമയത്ത് അയോഗ്യത ഉണ്ടായിരുന്നില്ലെന്നും ക്വോ വാറണ്ടോ ഹർജി നിലനിൽക്കണമെങ്കിൽ നിയമന സമയത്ത് അയോഗ്യത ഉണ്ടായിരുന്നിരിക്കണമെന്നും സർക്കാർ വിശദീകരിച്ചിരുന്നു.

പ്രവർത്തന കാലയളവിൽ യോഗ്യതയില്ലങ്കിൽ നടപടിയെടുക്കാനുള്ള  അധികാരം നിയമനാധികാരിയായ സർക്കാരിനാണ്. അയോഗ്യത
ചൂണ്ടിക്കാട്ടി ആരും സമീപിച്ചിട്ടില്ലന്നും ഹർജിക്കാർ പരാതി നൽകിയിട്ടില്ലന്നുമായിരുന്നു സർക്കാർ വാദം

സ്ത്രീകൾകളുടെ അന്തസ് ഇടിച്ചുതാഴ്തും വിധം കമ്മീഷൻ അധ്യക്ഷയുടെ ഭാഗത്ത് നിന്ന് ഒന്നും ഉണ്ടായിട്ടില്ലന്ന് കമ്മീഷന്റെ അഭിഭാഷകനും അറിയിച്ചിരുന്നു.

 

26-Jun-2020