ഇതില്‍ 91 മരണങ്ങള്‍ കഴിഞ്ഞ 48 മണിക്കൂറിനിടെ ഉണ്ടായതാണ്

മഹാരാഷ്ട്രയില്‍ കോവിഡ് കേസുകളുടെ എണ്ണത്തില്‍ വന്‍വര്‍ധന. ഇന്ന് പുതുതായി 5,024 പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 175 പേര്‍ക്കാണ് ഇന്ന് ജീവന്‍ നഷ്‌ടമായത്. ഇതില്‍ 91 മരണങ്ങള്‍ കഴിഞ്ഞ 48 മണിക്കൂറിനിടെ ഉണ്ടായതാണ്. മറ്റ് 84 മരണങ്ങള്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായതാണെങ്കിലും ഇന്നത്തെ തീയതിയിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

സംസ്ഥാനത്ത് നിലവില്‍ 65,829 ആക്‌ടീവ് കേസുകളാണുള്ളതെന്നും മഹാരാഷ്ട്ര ആരോഗ്യവകുപ്പ് കൂട്ടിച്ചേര്‍ത്തു. നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര.

26-Jun-2020