46 പേര്‍കൂടി ഇന്ന് മരിച്ചതോടെ ആകെ മരണം 957 ആയി.

തമിഴ്‌നാട്ടില്‍ 3,645 പേര്‍ക്ക് വെള്ളിയാഴ്‌ച കോവിഡ് സ്ഥിരീകരിച്ചു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സംസ്ഥാനത്തെ കോവിഡ് ബാധിതര്‍ 3,500 കടക്കുന്നത്. ഇതോടെ ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 74,622 ആയി. 46 പേര്‍കൂടി ഇന്ന് മരിച്ചതോടെ ആകെ മരണം 957 ആയി.

ചെന്നൈയിലാണ് വൈറസ് ബാധിതര്‍ ഏറ്റവുമധികം. 1,956 പേര്‍ക്കാണ് ചെന്നൈയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ചെന്നൈയില്‍ ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 49,690 ആയി.

32,305 ആണ് നിലവില്‍ സംസ്ഥാനത്തെ ആക്‌ടീവ് കേസുകള്‍. 1,358 പേര്‍ ഇന്ന് രോഗമുക്തി നേടി ആശുപത്രിവിട്ടു. 41,357 പേരാണ് തമിഴ്‌നാട്ടില്‍ ഇതുവരെ രോഗമുക്തി നേടിയത്. വിദേശ രാജ്യങ്ങളില്‍നിന്ന് (ബഹ്‌റൈന്‍- 12, ഖത്തര്‍- 4, സിംഗപ്പുര്‍- 3, സൗദി അറേബ്യ- 2, മാലദ്വീപ്- 1) വിമാനമാര്‍ഗം എത്തിയ 22 പേര്‍ക്കും മാലദ്വീപില്‍നിന്ന് കപ്പല്‍മാര്‍ഗം എത്തിയ നാലുപേര്‍ക്കും തമിഴ്‌നാട്ടില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.

മറ്റുസംസ്ഥാനങ്ങളില്‍നിന്ന് (ഡല്‍ഹി- 23, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍- 6, മഹാരാഷ്ട്ര- 6, തെലങ്കാന- 2, യുപി- 2, ഗുജറാത്ത് -1, പശ്ചിമ ബംഗാള്‍- 1) ആഭ്യന്തര വിമാനങ്ങളില്‍ എത്തിയ 41 പേര്‍ക്കും രോഗബാധ കണ്ടെത്തിയിട്ടുണ്ട്. മറ്റുസംസ്ഥാനങ്ങളില്‍നിന്ന് റോഡ് മാര്‍ഗവും ട്രെയിന്‍ മാര്‍ഗവും എത്തിയ 55 പേര്‍ക്കാണ് (കേരളം- 10, കര്‍ണാടക- 23, മഹാരാഷ്ട്ര- 7, ആന്ധ്രാപ്രദേശ്- 6, യുപി- 2, ജാര്‍ഖണ്ഡ്- 2, ഡല്‍ഹി- 1, ഗുജറാത്ത്- 1, ഛത്തീസ്ഗഢ്- 1, മധ്യപ്രദേശ്- 1, ,ഒഡീഷ- 1) ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.



26-Jun-2020