അതേസമയം കണ്ടെയ്‌മെൻറ്‌ സോണുകളിലും മറ്റും ജാഗ്രതാ നിർദ്ദേശങ്ങൾ കർശനമായി തുടരും

സംസ്ഥാനത്ത് ഞായറാഴ്‌ചകളിലെ സമ്പൂര്‍ണ ലോക്‌ഡൗണ്‍ സർക്കാർ പിൻവലിച്ചു. സാധാരണ ദിവസങ്ങളിലേതുപോലെയുള്ള പ്രവർത്തനങ്ങൾക്ക്‌ അനുമതിനൽകി ഉത്തരവിറങ്ങി.

ആരാധനാലയങ്ങള്‍ തുറന്നതിനാലും പരീക്ഷകള്‍ നടക്കുന്നതിനാലും കഴിഞ്ഞ ഞായറാഴ്‌ച ലോക്‌ ഡൗണിൽ ഇളവ്‌ അനുവദിച്ചിരുന്നു. കഴിഞ്ഞ ആഴ്‌ച നൽകിയ ഇളവുകൾ പരിശോധിച്ച്‌ തുടർന്നുള്ള ഞായറാഴ്‌ചകളിൽ സമ്പൂർണ ലോക്‌ഡൗൺ തുടരേണ്ടതില്ലെന്ന്‌ തീരുമാനിക്കുകയായിരുന്നു. അതേസമയം  കണ്ടെയ്‌മെൻറ്‌ സോണുകളിലും മറ്റും ജാഗ്രതാ നിർദ്ദേശങ്ങൾ കർശനമായി തുടരും.

27-Jun-2020