കോട്ടൂളിയിലെ അപ്പോളോ ജ്വല്ലറിയിലാണ് തീപിടിത്തമുണ്ടായത്

നഗരത്തിൽ ജ്വല്ലറിയിൽ വൻ തീപിടിത്തം. കോട്ടൂളിയിലെ അപ്പോളോ ജ്വല്ലറിയിലാണ് തീപിടിത്തമുണ്ടായത്. പകൽ 11.30 ഓടെയാണ് ജ്വല്ലറിയുടെ ഒന്നാം നിലയിൽ നിന്ന് പുക ഉയർന്നത്. പിന്നീട് കെട്ടിടമാകെ പുകയിൽ മുങ്ങി. ഫയർഫോഴ്സിന്റെ വിവിധ യൂണിറ്റുകൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.

മൂന്നു നിലയുള്ളതാണ് ജ്വല്ലറി. ലോക് ഡൗണിൽ താഴത്തെ നിലയേ പ്രവർത്തിക്കുന്നുള്ളു. ജ്വല്ലറിയിലുള്ളവരെയെല്ലാം രക്ഷപ്പെടുത്തി. നഷ്ടം കണക്കാക്കി വരുന്നു

27-Jun-2020