പാര്‍ടി ഓഫീസുകള്‍ ബംഗാളിലെ ജനങ്ങള്‍ക്ക് ഭക്ഷണമടക്കമുള്ള മുഴുവന്‍ സൗകര്യങ്ങളും നല്‍കുകയാണ്

വലതുപക്ഷ മാധ്യമങ്ങളും തൃണമൂല്‍ അക്രമികളും  സിപിഐ എമ്മിനെതിരെ വ്യാപക പ്രചരണമഴിച്ചുവിട്ട നന്ദിഗ്രാമില്‍ സിഐടിയുവിന്റെ നേതൃത്വത്തില്‍ വിപുലമായ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍. പാര്‍ടി ഓഫീസുകള്‍ ബംഗാളിലെ ജനങ്ങള്‍ക്ക് ഭക്ഷണമടക്കമുള്ള മുഴുവന്‍ സൗകര്യങ്ങളും നല്‍കുകയാണ്. വലിയ ജനപിന്തുണയാണ് നന്ദിഗ്രാമില്‍  സിഐടിയുവിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്  ലഭിക്കുന്നത്.

വലതുപക്ഷ ഗൂഢാലോചനയില്‍ ജനങ്ങള്‍ വീണുപോകുകയും പിന്നീട് അവരുടെ അടിസ്ഥാനപരമായ ആവശ്യങ്ങള്‍ പോലും സര്‍ക്കാര്‍ നിറവേറ്റാതിരിക്കുകയും റേഷനില്‍ പോലും അഴിമതി നടത്തുകയുമായിരുന്നു.  വീണ്ടും ചെങ്കൊടി തന്നെ നന്ദിഗ്രാമുകാര്‍ക്ക് തണലാകുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണാനാകുന്നത്.

27-Jun-2020