മുഖ്യ ശിക്ഷകടക്കം നിരവധി കുടുംബങ്ങൾ സിപിഐ എമ്മിലേക്ക്

പത്തനംതിട്ടയിൽ ആർഎസ്എസ്സിലും ബിജെപിയിലും കൂട്ടരാജി തുടരുന്നു. റാന്നി പഞ്ചായത്തിലെ തോട്ടമൺ പ്രദേശത്തു നിന്നും ആർഎസ്എസ് മുൻ മുഖ്യ ശിക്ഷകടക്കം പതിമൂന്ന് പ്രവർത്തകരും അവരുടെ കുടുംബാംഗങ്ങളും രാജിവെച്ച് സിപിഐഎ-മ്മിനൊപ്പം പ്രവർത്തിക്കാൻ തീരുമാനിച്ചു.

റാന്നിയിലെ പാർട്ടി ഏരിയ കമ്മറ്റി ഓഫീസിൽ സംഘടിപ്പിച്ച ചടങ്ങിൽ പ്രവർത്തകരെ ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു സ്വീകരിച്ചു. റാന്നി എംഎൽഎ രാജു എബ്രഹാമും റാന്നി സിപിഐഎം ഏരിയ സെക്രട്ടറി സഖാവ് പി ആർ പ്രസാദും ഒപ്പമുണ്ടായിരുന്നു.

27-Jun-2020