കോൺഗ്രസിനൊപ്പം മുസ്ലിംലീഗും പിന്തുണയ്‌ക്കുമെന്ന് ജോസഫ് ചങ്ങനാശേരിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
അഡ്മിൻ
കോ ട്ടയം ജില്ലാ പഞ്ചായത്തിൽ ജോസ് വിഭാഗക്കാരനായ പ്രസിഡന്റിനെ പുറത്താക്കാൻ കോൺഗ്രസിന്റെ പിന്തുണ ലഭിച്ചതായി പി ജെ ജോസഫ്. രാജിവയ്‌ക്കാനുള്ള അന്ത്യശാസനം തള്ളിയതിനാൽ ജില്ലാ പഞ്ചായത്തിൽ അവിശ്വാസ പ്രമേയം കൊണ്ടുവരും. കോൺഗ്രസിനൊപ്പം മുസ്ലിംലീഗും പിന്തുണയ്‌ക്കുമെന്ന് ജോസഫ് ചങ്ങനാശേരിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
യുഡിഎഫിലെ ഘടകകക്ഷികൾ മുഴുവനും കോൺഗ്രസ് പ്രത്യേകമായും നടത്തിയ എല്ലാ അനുരഞ്‌ജന ശ്രമവും പാളിയതോടെയാണ് ജോസഫ് അവിശ്വാസത്തിലേക്ക് നീങ്ങുന്നത്. ജില്ലാ പഞ്ചായത്തിൽ രണ്ട് അംഗങ്ങൾ മാത്രമുള്ളതിനാൽ ജോസഫ് ഗ്രൂപ്പിന് അവിശ്വാസം കൊണ്ടുവരാൻ കഴിയില്ല. എന്നാൽ കോൺഗ്രസിന്റെ എട്ടംഗങ്ങളുടെ പിന്തുണ ലഭിച്ചാൽ പറ്റും. ആദ്യം ജോസഫിനെ പിന്തുണച്ചും പിന്നെ രണ്ടിടത്തും ചേരാതെയും ആടിക്കളിച്ച കോൺഗ്രസിനെ ഒപ്പം നിർത്താനായിരുന്നു ഇതുവരെ ജോസഫിന്റെ ശ്രമം. ഇത് വിജയിച്ചുവെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം വ്യക്തമാക്കുന്നത്.
ജില്ലാപഞ്ചായത്തിൽ ആകെ 22 അംഗങ്ങളാണുള്ളത്. ജോസ് പക്ഷത്ത് നാലും ജോസഫിന് രണ്ടും അംഗങ്ങൾ. കോൺഗ്രസിന് എട്ട് പേർ. ജനപക്ഷത്തിന് ഒരാളുണ്ട്. സിപിഐ എം ആറ്, സിപിഐ ഒന്ന് എന്നിങ്ങനെയാണ് എൽഡിഎഫ് കക്ഷിനില.