വിവിധ ജില്ലകളിലായി 1,75,734 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്

സംസ്ഥാനത്ത് 13 പുതിയ ഹോട്ട്‌സ്പോട്ടുകൾ കൂടി. കോട്ടയം ജില്ലയിലെ കോട്ടയം മുൻസിപ്പാലിറ്റി (കണ്ടൈൻമെന്റ് സോൺ: വാർഡ് 36), പള്ളിക്കത്തോട് (8), കറുകച്ചാൽ (7), മലപ്പുറം ജില്ലയിലെ വട്ടക്കുളം (എല്ലാ വാർഡുകളും), എടപ്പാൾ (എല്ലാ വാർഡുകളും), ആലങ്കോട് (എല്ലാ വാർഡുകളും), പൊന്നാനി മുൻസിപ്പാലിറ്റിയിലെ (1, 2, 3, 50, 51 എന്നീ വാർഡുകളൊഴികെ), മാറഞ്ചേരി (എല്ലാ വാർഡുകളും), പുൽപ്പറ്റ (7), ആലപ്പുഴ ജില്ലയിലെ അരൂർ (1), ചെന്നിത്തല (14), എറണാകുളം ജില്ലയിലെ പാറക്കടവ് (8), കൊച്ചി കോർപറേഷൻ (67) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ. നിലവിൽ 124 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.

വിവിധ ജില്ലകളിലായി 1,75,734 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 1,73,123 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 2611 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 335 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 5406 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്പിൾ, ഓഗ്മെന്റഡ് സാമ്പിൾ, സെന്റിനൽ സാമ്പിൽ, പൂൾഡ് സെന്റിനിൽ, സി.ബി. നാറ്റ്, ട്രൂ നാറ്റ് എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 2,20,821 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതിൽ 4041 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 45,592 സാമ്പിളുകൾ ശേഖരിച്ചതിൽ 43,842 സാമ്പിളുകൾ നെഗറ്റീവ് ആയി.

 

28-Jun-2020