പല തവണ സമവായചർച്ച നടത്തിയിട്ടുംജോസ്‌ കെ മാണി വിഭാഗം തയ്യാറായില്ല

കേരള കോൺഗ്രസ്‌ എം ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫിൽ നിന്ന് പുറത്താക്കി. യുഡിഎഫ്‌ തീരുമാനം അംഗീകരിക്കാതെ അവർക്ക്‌  യുഡിഎഫിൽ തുടരാൻ ധാർമികമായ അർഹതയില്ലെന്ന് യുഡിഎഫ്‌ കൺവീനർ ബെന്നിബെഹന്നാൻ അറിയിച്ചു.

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം ഒഴിയാൻ പല തവണ പറഞ്ഞിട്ടും അത് ചെയ്തില്ല, ധാർമികമായ സഹകരണം ഉണ്ടായില്ല, പല തവണ സമവായചർച്ച നടത്തിയിട്ടുംജോസ്‌ കെ മാണി വിഭാഗം തയ്യാറായില്ല .

 പല തവണ ചർച്ച നടത്തിയിട്ടും വഴങ്ങാതിരുന്ന ജോസ് വിഭാഗത്തെ പുറത്താക്കുകയല്ലാതെ വേറെ വഴിയില്ലെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബഹനാൻ വ്യക്‌തമാക്കി.

29-Jun-2020