യുഡിഎഫിൽ നിന്നും ജോസ് വിഭാഗത്തെ പുറത്താക്കിയത് സ്വാഭാവിക നടപടി മാത്രമാണ്

ജോസ് വിഭാഗത്തിൽ നിന്നും കൂടുതൽ പേർ തങ്ങൾക്ക് ഒപ്പമെത്തുമെന്ന് പി ജെ ജോസഫ്. തൊടുപുഴയിലെ വസതിയിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ജോസഫ്.

എതിർ വിഭാഗത്തിൽ നിന്നും വരുന്നവർ ആരൊക്കെയെന്ന് ഇപ്പോൾ വെളിപ്പെടുത്തുന്നില്ല. ചർച്ചകൾ നടന്നു വരികയാണ്. യുഡിഎഫിൽ നിന്നും ജോസ് വിഭാഗത്തെ പുറത്താക്കിയത്  സ്വാഭാവിക നടപടി മാത്രമാണ്.

യുഡിഎഫ് തീരുമാനവും ധാരണകളും അംഗീകരിക്കാത്തതിനാണ് നടപടി. കോട്ടയം ജില്ലാ പഞ്ചായത്തിലെ അവിശ്വാസ പ്രമേയത്തിൽ യുഡിഎഫ് നേതൃത്വം തീരുമാനമെടുക്കും. തദ്ദേശ സ്ഥാപനങ്ങളിൽ പ്രാദേശികാടിസ്ഥാനത്തിലായിരിക്കും തീരുമാനങ്ങളെടുക്കുകയെന്നും ജോസഫ് കൂട്ടിച്ചേർത്തു.



30-Jun-2020