കൊവിഡ് വ്യാപനവും കാലവര്‍ഷവും കാരണമായി ചൂണ്ടിക്കാണിച്ചാണ് ശുപാര്‍ശ
അഡ്മിൻ
കോവിഡ് മഹാമാരിയുടെ പശ്‌ചാത്തലത്തിൽ ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകള്‍ ഉപേക്ഷിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശുപാര്‍ശ. ഉപതെരഞ്ഞെടുപ്പുകള്‍ നടത്താന്‍ പറ്റിയ സാഹചര്യമല്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു. കൊവിഡ് വ്യാപനവും കാലവര്‍ഷവും കാരണമായി ചൂണ്ടിക്കാണിച്ചാണ് ശുപാര്‍ശ.
തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പായി ഉപതെരഞ്ഞെടുപ്പുകള്‍ നടത്തണമെന്നായിരുന്നു തീരുമാനം. കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിലും കേരളത്തില്‍ കാലവര്‍ഷം ശക്തിപ്പെടാന്‍ സാധ്യതയുള്ള സാഹചര്യത്തിലുമാണ് ഉപതെരഞ്ഞെടുപ്പ് ഉപേക്ഷിക്കാനുള്ള ശുപാര്‍ശ നല്‍കിയത്.
വരും മാസങ്ങളില്‍ കേരളത്തില്‍ കൊവിഡ് രോഗബാധിതരുടെ എണ്ണം വര്‍ധിക്കുമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതോടൊപ്പം കാലവര്‍ഷം ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഉപതെരഞ്ഞെടുപ്പ് നടത്താനുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാണിച്ചാണ് ശുപാര്‍ശ. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണറെ തീരുമാനം അറിയിക്കും.