ഓട്ടോറിക്ഷ സഹകരണ സംഘം രൂപകല്പന ചെയ്ത 'ഔസാ ' റൈഡ് ആപ്പ് ആദ്യ ഘട്ടത്തിൽ ഇതിനായി ഉപയോഗിക്കും

കോവിഡ് കാലത്ത് കൂടുതൽ മെച്ചപ്പെട്ടതും സുരക്ഷിതവുമായ സേവനമൊരുക്കാൻ സജ്ജമായിരിക്കുകയാണ് എറണാകുളത്തെ ഓട്ടോറിക്ഷ തൊഴിലാളികൾ. ഇതിന്റെ ഭാഗമായി മോട്ടോർ വാഹന വകുപ്പ്  നടത്തുന്ന 'ഓട്ടോറിക്ഷ റൈഡ് ആപ്പ്,' 'സൗജന്യ ക്യാഷ് ലെസ്സ് പേയ്മെന്റ്' എന്നിവ പരീക്ഷണാർത്ഥം ജില്ലയിൽ ഉപയോഗിക്കും. ഓട്ടോറിക്ഷ സഹകരണ സംഘം രൂപകല്പന ചെയ്ത 'ഔസാ ' റൈഡ് ആപ്പ് ആദ്യ ഘട്ടത്തിൽ ഇതിനായി ഉപയോഗിക്കും.

യാത്ര ആസൂത്രണം ചെയ്യുന്നതിനും ബുക്ക് ചെയ്യുന്നതിനും ഉള്ള ക്രമീകരണങ്ങളും നടപ്പാക്കും. നിശ്ചിതതുകക്ക് നിശ്ചിത ദൂരം യാത്ര ചെയ്യാൻ സാധിക്കുന്നതോടെ കൂടുതൽ ആളുകൾ ഓട്ടോറിക്ഷകളെ ആശ്രയിക്കുന്ന അവസ്ഥ ഉണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൊതുഗതാഗത സംവിധാനത്തെ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഏകോപിപ്പിക്കാനും മോട്ടോർ വാഹന വകുപ്പ് പദ്ധതിയിടുന്നുണ്ട്.

ജില്ല മോട്ടോർ വാഹന വകുപ്പും ഓട്ടോറിക്ഷ തൊഴിലാളി സഹകരണ സംഘവുമായി നടത്തിയ ചർച്ചയിൽ ആണ് പരീക്ഷണാടിസ്ഥാനത്തിൽ ഓൺലൈൻ സംവിധാനം നടപ്പാക്കാൻ തീരുമാനിച്ചത്. ആർ. ടി. ഒ മാരായ മനോജ് കുമാർ, അനന്തകൃഷ്ണൻ, ഓട്ടോറിക്ഷ സഹകരണ സംഘം പ്രസിഡന്റ് സ്യമന്ത ഭദ്രൻ, വിവിധ ട്രേഡ് യൂണിയൻ നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

01-Jul-2020