ഇന്ത്യൻ റെയിൽവേ നിർദ്ദേശം ക്ഷണിച്ചു, അനുമതി 35 വർഷത്തേയ്‌ക്ക്‌

രാജ്യത്തെ 109 യാത്രാട്രെയിനുകൾ സ്വകാര്യവത്കരിക്കാൻ തീരുമാനമായി. ഇതിനായി റെയിൽവേ നിർദ്ദേശം ക്ഷണിച്ചു. മണിക്കൂറിൽ 160 കിലോമീറ്റർ വേ​ഗതയിൽ പോകുന്ന ട്രെയിനുകൾ സ്വകാര്യവത്കരിക്കാനാണ് തീരുമാനം. ഡ്രൈവറെയും ​ഗാർഡിനെയും റെയിൽവേ നൽകും. വരുമാനം സ്വകാര്യ കമ്പനിയുമായി പങ്കുവയ്ക്കാനാണ് തീരുമാനം.

റെയില്‍വേ 35 വര്‍ഷത്തേയ്ക്കാണ് സ്വകാര്യ മേഖലയ്ക്ക് സര്‍വീസ് നടത്താന്‍ അനുമതി നല്‍കുക. കമ്പനികള്‍ റെയില്‍വേയ്ക്ക് നിശ്ചിത തുക നല്‍കണം. ഇന്ത്യന്‍ റെയില്‍വേയുടെ ജീവനക്കാരായിരിക്കും ട്രെയിനുകള്‍ സര്‍വീസ് നടത്തുക. ഇന്ത്യന്‍ റെയില്‍വേ നിശ്ചയിക്കുന്ന മാനദണ്ഡങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കും വിധേയമായി ആയിരിക്കണം സര്‍വീസ് നടത്തേണ്ടത്.

 

01-Jul-2020