ചെന്നൈയിൽ 2027 പുതിയ രോഗികൾ

കോവിഡ് സ്ഥിതി രൂക്ഷമായ തമിഴ്നാട്ടിൽ രോഗികൾ ഒരു ലക്ഷമടുത്തു. വ്യാഴാഴ്ച 4343 പുതിയ രോഗികളും 57 മരണവും റിപ്പോർട്ടുചെയ്തു. ഒരു ദിവസം ഇത്രയധികം രോഗികൾ ആദ്യമാണ്. ആകെ രോഗികൾ 98392. ആകെ മരണം 1321. ചെന്നൈയിൽ 2027 പുതിയ രോഗികൾ. ആകെ രോഗികൾ 62598 ആയി. 964 മരണം.

മഹാരാഷ്ട്രയിൽ 125 പേർകൂടി മരിച്ചതോടെ ആകെ മരണം 8178 ലെത്തി. ആകെ രോഗികൾ 186626. ഡൽഹിയിൽ 2373 രോഗികളും 61 മരണവും. ആകെ കേസുകൾ 92175. മരണം 2864. കർണാടകയിൽ 1502 കേസുകളും 19 മരണവും. ഇത്രയും രോഗികൾ ഇതാദ്യമാണ്. ആകെ രോഗികൾ 18000 കടന്നു. ഗുജറാത്തിൽ 681 രോഗികളും 19 മരണവും. ആന്ധ്രയിൽ 845 പുതിയ കേസുകളും അഞ്ച് മരണവും. ആകെ കേസുകൾ 16000 കടന്നു.



02-Jul-2020