നാലുപതിറ്റാണ്ട്‌ ബോളിവുഡ്‌ സിനിമകളിൽ നൃത്തസംവിധാനം ചെയ്‌തു

ബോളി വുഡിലെ പ്രശസ്‌ത നൃത്ത സംവിധായിക സരോജ്‌ ഖാൻ (71)അന്തരിച്ചു. ശ്വാസതടസത്തെ തുടർന്ന്‌ കുറച്ചു ദിവസമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കോവിഡ്‌ പരിശോധനാഫലം നെഗറ്റീവ്‌ ആണ്‌.

നാലുപതിറ്റാണ്ട്‌ ബോളിവുഡ്‌ സിനിമകളിൽ നൃത്തസംവിധാനം ചെയ്‌തു. ദേശീയ അവാർഡടക്കം നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്‌. മാധുരി  ദീക്ഷിത്‌ അഭിനയിച്ച തേസാബിലെ ഏക്‌  ദോ തീൻ , ഐശ്വര്യറായിയും മാധുരി ദീക്ഷിതുംചേർന്നുള്ള ദേവദാസിലെ ഡോലാ രെ ഡോലാ. കരീന കപൂറിന്റെ യേ ഇഷ്‌ക്‌ ഹായേ തുടങ്ങിയവ സരോജ്‌ഖാന്റെ ഹിറ്റുകളാണ്‌.

സോഹൻലാൽ ആണ്‌ ഭർത്താവ്‌, ഹമീദ്‌ ഖാൻ. ഹിന ഖാൻ, സുകന്യ ഖാൻ എന്നി്വർ മക്കളും



03-Jul-2020