ജൂണ്‍ 15നാണ് ഗുരുഗ്രാമില്‍ എന്‍ജിനിയറായ യുവാവ് വിവാഹിതനായത്

ബിഹാറില്‍ കോവിഡ് ലക്ഷണങ്ങളുമായി മരിച്ച നവവരന്റെ വിവാഹച്ചടങ്ങിലും മരണാനന്തചടങ്ങിലുമായി  പങ്കെടുത്തത് ആറുനൂറോളം പേർ. വിവാഹത്തിൽ നാനൂറോളം പേരും മരണാനന്തരചടങ്ങില്‍ 200 പേരും പങ്കെടുത്തു. ഇവരിൽ 113 പേർക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചുവെന്ന്‌  പട്‌ന ജില്ലാ മെഡിക്കല്‍ ഓഫീസര്‍ രാജ് കിഷോര്‍ ചൗധരി പറഞ്ഞു. ചടങ്ങുകളിൽ പങ്കെടുത്തവരെയെല്ലാം തിരിച്ചറിഞ്ഞു. മരിച്ചയുടൻ ബന്ധുകൾ സംസ്‌കാരം നടത്തിയതിനാൽ നവവരന് കോവിഡ്‌ ബാധയുണ്ടായോയെന്ന്‌ കണ്ടെത്താൻ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. സംഭവം പ്രദേശത്ത്‌ സൂപ്പർ സ്‌പ്രെഡിന്‌ വഴിയൊരുക്കിയെന്ന ഭയാശങ്കയിലാണ്‌ നാട്‌.
ജൂണ്‍ 15നാണ് ഗുരുഗ്രാമില്‍  എന്‍ജിനിയറായ  യുവാവ് വിവാഹിതനായത്. രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കിലും അവഗണിച്ച് വിവാഹം നടത്തി. രണ്ടു ദിവസത്തിനകം ആരോഗ്യപ്രശ്‌നങ്ങള്‍ രൂക്ഷമായതിനെത്തുടർന്ന്‌ മരിച്ചു.

ജില്ലാ മജിസ്‌ട്രേറ്റിന്‌ ലഭിച്ച ഫോൺ കോളിനെത്തുടർന്നാണ്‌ സംഭവം പുറത്തുവന്നത്‌.  നവവരന്റെ ബന്ധുകളിൽ ചിലർക്ക്‌ രോഗം സ്ഥിരീകരിക്കുകയും ചെയ്‌തു. ഇതിനെത്തുടർന്ന്‌ പ്രത്യേക ക്യാമ്പ്‌ നടത്തി ചടങ്ങുകളിൽ പങ്കെടുത്തവരുടെ സാമ്പിൾ ശേഖരിച്ചു‌. നിയന്ത്രണങ്ങൾ ലംഘിച്ച്‌ വിവാഹം നടത്തിയതിൽ ജില്ലാ മജിസ്‌ട്രേറ്റ്‌ അന്വേഷണത്തിന്‌ ഉത്തരവിട്ടു.



03-Jul-2020