ചൈനീസ് സൈനികരുമായുള്ള അതിര്‍ത്തിയിലെ സംഘര്‍ഷം നിലനിൽക്കെയാണ്‌ സന്ദർശനം

പ്രധാനമന്ത്രി നരേന്ദ്ര മോഡി അപ്രതീക്ഷിത സന്ദർശനവുമായി ലഡാക്ക് തലസ്ഥാനമായ ലേ യിലെത്തി. ചൈനീസ് സൈനികരുമായുള്ള അതിര്‍ത്തിയിലെ സംഘര്‍ഷം നിലനിൽക്കെയാണ്‌  സന്ദർശനം. സൈനികരുടെ മനോവീര്യം വര്‍ധിപ്പിക്കാനുള്ള നടപടിയുടെ ഭാഗമായിട്ടാണ് സന്ദര്‍ശനമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്‌.നേരത്തേ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ലഡാക്ക് സന്ദർശിക്കുമെന്ന്‌ പ്രഖ്യാപിച്ചിരുന്നു.അത്‌ പിന്നീട്‌ ഒഴിവാക്കി. ചീഫ് ഡിഫന്‍സ് സ്റ്റാഫ് ബിപിന്‍ റാവത്ത്‌, കരസേനാ മേധാവി എം എം നരവനെ എന്നിവര്‍ പ്രധാനമന്ത്രിയ്‌ക്കൊപ്പമുണ്ട്‌.

ചൈനയുമായി സൈനികതലത്തിലുള്ള ചര്‍ച്ചയുടെ പുരോഗതിയും അതിര്‍ത്തിയിലെ സൈനിക വിന്യാസവും  പ്രധാനമന്ത്രി വിലയിരുത്തും. ചൈനീസ്‌ ആക്രമണത്തിൽ  പരിക്കേറ്റ് സൈനിക ആശുപത്രിയില്‍ കഴിയുന്ന സൈനികരുമായും പ്രധാനമന്ത്രി സംവദിക്കും.

03-Jul-2020