ഇറ്റാലിയന്‍ നാവികരെ വിചാരണ ചെയ്യാനുള്ള അവകാശം ഇന്ത്യയ്ക്ക് നഷ്ടമായി.
അഡ്മിൻ
ന്യൂദല്‍ഹി: ഇറ്റാലിയൻ നാവികർ ഉൾപ്പെട്ട കടൽക്കൊലക്കേസിൽ അന്താരാഷ്ട്ര തര്‍ക്ക പരിഹാര ട്രൈബ്യൂണല്‍ പുറപ്പെടുവിച്ച ഉത്തരവില്‍ ഇറ്റാലിയന്‍ നാവികരെ വിചാരണ ചെയ്യാനുള്ള അവകാശം ഇന്ത്യയ്ക്ക് നഷ്ടമായി. ഇന്ത്യയ്ക്ക് നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്ന് വിധിച്ചെങ്കിലും ഇറ്റാലിയന്‍ നാവികരെ വിചാരണ ചെയ്യാനുള്ള അവകാശം ഇന്ത്യയ്ക്ക് നഷ്ടമായത് കനത്ത തിരിച്ചടിയായി.
2012ലാണ് കേരളതീരത്തോട് ചേര്‍ന്ന് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ ഇറ്റാലിയന്‍ കപ്പല്‍ എന്റിക ലെക്‌സിയിലെ നാവികർ രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവെച്ച് കൊലപ്പെടുത്തിയത്. ഇറ്റാലിയന്‍ കപ്പല്‍ എന്റിക ലെക്‌സിയിലെ നാവികരായ സാല്‍വത്തോറെ ജിറോണ്‍, മാസിമിലിയാനോ ലത്തോറെ, എന്നിവരാണ് പ്രതികൾ. സംഭവത്തില്‍ ഇറ്റാലിയന്‍ നാവിക ഉദ്യോഗസ്ഥര്‍ക്ക് ശിക്ഷ ഉറപ്പാക്കാന്‍ സാധിച്ചില്ലെന്ന് കാണിച്ച് നിരവധി പ്രതിഷേധങ്ങള്‍ നടന്നിരുന്നു . ഇപ്പോൾ അന്താരാഷ്ട്ര ട്രൈബ്യൂണലിന്റെ വിധി കൂടി എത്തിയതോടെ ഇന്ത്യന്‍ സമുദ്രതീരത്ത് നടന്ന പ്രശ്‌നത്തില്‍ വിചാരണ നടപടികള്‍ക്കുള്ള അവകാശം ഇന്ത്യയ്ക്ക് ഇല്ലായെന്ന് വ്യക്തമായിരിക്കുകയാണ്. വിചാരണ നടപടികള്‍ ഇന്ത്യയിലാകരുത് എന്ന് കാണിച്ച് ഇറ്റലി അന്താരാഷ്ട്ര കോടതിയെ സമീപിച്ചിരുന്നു.കൂടാതെ നാവികരെ കുറ്റവാളികളായി വിധിക്കില്ലെന്ന് ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുകയും ചെയ്തിരുന്നു.