ചമ്പക്കര മാര്‍ക്കറ്റില്‍ സാമൂഹിക അകലം പാലിക്കുന്നില്ല എന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നു പരിശോധന
അഡ്മിൻ
ജില്ലയില്‍ കൊവിഡ് രോഗവ്യാപനം വര്‍ധിച്ചതോടെയാണ് പൊലീസും ജില്ലാ ഭരണകൂടവും കർശന നടപടികൾ തുടങ്ങി. എറണാകുളത്തെ ചമ്പക്കര മാര്‍ക്കറ്റില്‍ രാവിലെ പൊലീസ് മിന്നല്‍ പരിശോധന. മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും മാര്‍ക്കറ്റില്‍ നിന്ന 30 ല്‍ അധികം പേരെ കസ്റ്റഡിയില്‍ എടുത്തു. മാനദണ്ഡം പാലിക്കാതെ കച്ചവടം നടത്തിയ കടകള്‍ അടപ്പിക്കുകയും ചെയ്തു. ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് മിന്നല്‍ പരിശോധന നടത്തിയത്.
ചമ്പക്കര മാര്‍ക്കറ്റില്‍ സാമൂഹിക അകലം പാലിക്കുന്നില്ല എന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നു പരിശോധന. കോര്‍പറേഷന്‍ സെക്രട്ടറിയുടെയും ഡിസിപി.ജി. പൂങ്കുഴലിയുടെയും നേതൃത്വത്തിലായിരുന്നു സംയുക്ത പരിശോധന.
മാർക്കറ്റിൽ മൊത്തകച്ചവടത്തിന് വരുന്നവർക്ക് ടോക്കണ്‍ സിസ്റ്റം നടപ്പാക്കി പാസ് നല്‍കണമെന്നും കോര്‍പറേഷന്‍ സെക്രട്ടറിക്ക് പൊലീസ് നിര്‍ദേശം നൽകി.
ജില്ലയിൽ മത്സ്യത്തൊഴിലാളിയുടെ ഭാര്യയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനതുടർന്ന് ചെല്ലാനം ഹാർബർ അടച്ചിരിക്കയാണ്. ബ്രോഡ്‌വെ അടക്കമുള്ള എറണാകുളം മാർക്കറ്റും കണ്ടെയ്‌മെൻറ് സോണിലാണ്.