തലശേരി പാലിശേരി സ്വദേശി പുനത്തിൽ വീട്ടിൽ ഷംസുദ്ദീൻ (48 ) ആണ്‌ മരിച്ചത്

കോവിഡ്‌ നിരീക്ഷണത്തിലുള്ളയാൾ  പരിയാരം  ഗവ. മെഡിക്കൽ കോളേജിൽ മരിച്ചു. തലശേരി പാലിശേരി സ്വദേശി പുനത്തിൽ വീട്ടിൽ ഷംസുദ്ദീൻ (48 ) ആണ്‌ മരിച്ചത്‌. ജൂൺ 24ന്‌ കുവൈത്തിൽ നിന്നെത്തിയ ഇദ്ദേഹം വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.

അമിതരക്തസമ്മർദ്ദത്തെതുടർന്ന്‌ വെള്ളിയാഴ്‌ച തലശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.   വൈകിട്ടാണ്‌ പരിയാരം ഗവ. മെഡിക്കൽ കോളേജിലേക്ക്‌ മാറ്റിയത്‌. തലച്ചോറിലെ രക്തസ്രാവമാണ്‌ മരണകാരണം.  സംസ്‌കാരം  കോവിഡ്‌ പരിശോധനഫലം വന്നതിശേഷം. 



04-Jul-2020