പെൺകുട്ടിയുടെ അടുത്ത ബന്ധുക്കളായ മൂന്ന് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്

കടയ്ക്കലിൽ ബലാത്സംഗത്തിനിരയായതിനെ തുടർന്ന്‌  ദളിത് പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. പെൺകുട്ടിയുടെ അടുത്ത ബന്ധുക്കളായ മൂന്ന് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഡിഎൻഎ പരിശോധനയിലൂടെയാണ് പ്രതികളെ പിടികൂടിയത്.
                                                                                                                                                                                   ജനുവരി 23-നാണ് എട്ടാം ക്ലാസ്‌ വിദ്യാർഥിയായ  പെൺകുട്ടി വീട്ടിനുള്ളിൽ തൂങ്ങിമരിച്ചത്‌. പെൺകുട്ടി നിരന്തരം ലൈംഗിക പീഡനത്തിനിരയായിട്ടുണ്ടെന്ന് പോസ്റ്റുമോർട്ടത്തിൽ വ്യക്‌തമായി . തുടർന്നുള്ള അന്വേഷണത്തിലാണ്‌ ഡിഎൻഎ സാന്പിളുകൾ പരിശോധിച്ചത്‌. പ്രതികളെ ഇന്ന്‌ കോടതിയിൽ ഹാജരാക്കും

04-Jul-2020