തെളിവില്ലാത്ത ആരോപണങ്ങളുമായി വീണ്ടും ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രൻ

സ്വർണക്കടത്തു കേസിൽ തെളിവില്ലാത്ത ആരോപണങ്ങളുമായി വീണ്ടും ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രൻ. മുഖ്യമന്ത്രിക്ക്‌ സ്വപ്‌ന സുരേഷുമായി ബന്ധമുണ്ടെന്ന ആരോപണത്തിന്‌ തെളിവുണ്ടോയെന്ന ചോദ്യത്തിന്‌ മറുപടി പറയാതെ അദ്ദേഹം ഒഴിഞ്ഞുമാറി

സ്വപ്‌ന സുരേഷിന്‌ വേണ്ടി മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന്‌ കസ്‌റ്റംസിനെ വിളിച്ചുവെന്ന്‌ കഴിഞ്ഞ ദിവസം സുരേന്ദ്രൻ മാധ്യമങ്ങളോട്‌ പറഞ്ഞിരുന്നു. ഇത്‌ കസ്‌റ്റംസ്‌ ഉദ്യോഗസ്ഥർ നിഷേധിച്ചതോടെ സിപിഐ എമ്മിനെ രക്ഷിക്കാൻ ഒരു കസ്‌റ്റംസ്‌ ഉദ്യോഗസ്ഥൻ ശ്രമിക്കുന്നുവെന്നായി വാദം.

ലോക കേരള സഭയുടെ സംഘാടനത്തിന്‌ ഇവർ എത്തിയതിന്‌ പിന്നിൽ സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണനുമായുള്ള ബന്ധമാണെന്ന്‌ സുരേന്ദ്രൻ പറഞ്ഞു. ശിവശങ്കറിനെ മാറ്റിയതോടെ മുഖ്യമന്ത്രിയുടെ



08-Jul-2020