പ്രശ്‌നം പരിഹരിക്കാൻ എത്തിയ ഇടതുപക്ഷ പ്രവർത്തകരെ സമരക്കാരാക്കി ചിത്രീകരിച്ചാണ് മനോരമ വാർത്ത നൽകിയത്
അഡ്മിൻ
സന്നദ്ധ പ്രവർത്തകരെ അടക്കം മോശക്കാരാക്കി ചിത്രീകരിച്ച് മലയാള മനോരമ പ്രസിദ്ധീകരിച്ച വാർത്തയ്‌ക്കെതിരെ മുഖ്യമന്ത്രി. പ്രശ്‌നം പരിഹരിക്കാൻ എത്തിയ ഇടതുപക്ഷ പ്രവർത്തകരെ സമരക്കാരാക്കി ചിത്രീകരിച്ചാണ് മനോരമ വാർത്ത നൽകിയത്. ഫോട്ടോയും ക്രോപ്പ് ചെയ്‌തു. ഇന്ന് ഒരു പ്രധാന പത്രം വ്യാജ വാർത്ത നൽകിയത് ശ്രദ്ധയിൽ പെട്ടു. പൂന്തുറ പ്രദേശം ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണായ ഘട്ടത്തിൽ ചിലർ അഭ്യൂഹം പരത്തി ജനത്തെ തെരുവിലിറക്കി. ജനങ്ങളെ ബോധവത്കരിച്ച് മഹാമാരിയിൽ നിന്ന് രക്ഷ നേടാനുള്ള പ്രവർത്തനത്തിൽ ഏഡപ്പെട്ട സന്നദ്ധ പ്രവർത്തകരും അതിലുണ്ടായിരുന്നു.
ഒരു മാധ്യമം ചിത്രം സഹിതം പ്രസിദ്ധീകരിച്ച വാർത്ത പ്രവർത്തകരെ മോശക്കാരനാക്കാനുള്ള പ്രവർത്തനമാണ്. വിശ്വാസികളായ പ്രദേശവാസികൾ പുരോഹിതരുടെ വാക്കുകൾക്ക് വില നൽകുന്നു. തെരുവിലിറങ്ങിയവരെ സമാധാനിപ്പിക്കാനും സത്യാവസ്ഥ ബോധിപ്പിക്കാനും പിന്തിരിപ്പിക്കാനും സർക്കാർ സാധ്യമായ രീതികളെല്ലാം തേടി. പുരോഹിതരുടെയും സാമൂഹ്യ നേതാക്കളെയും സമീപിച്ചു.
വ്യാജ ചിത്രത്തിലുള്ളത് ബെയ്‌ലി ദാസ്, ബേബി മാത്യു എന്നീ ഇടതുപക്ഷ പ്രവർത്തകരാണ്. അവരെയാണ് പ്രോട്ടോക്കോൾ ലംഘിച്ച് സിപിഐ എം പ്രവർത്തകരും എന്ന് മനോരമ വാർത്ത നൽകിയത്.