എന്‍ഐഎ പ്രത്യേക ജഡ്ജി പി കൃഷ്ണകുമാറാണു കേസ് പരിഗണിച്ചത്

സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനേയും സന്ദീപ് നായരേയും എന്‍ഐഎ കോടതി റിമാന്‍ഡ് ചെയ്തു.ബംഗളൂരുവില്‍ നിന്നു പിടികൂടിയ ഇരുവരെയും ഞായറാഴ്ച ഉച്ചതിരിഞ്ഞാണ് കൊച്ചിയിലെ എന്‍ഐഎ കോടതിയിലെത്തിച്ചത്. എന്‍ഐഎ പ്രത്യേക ജഡ്ജി പി കൃഷ്ണകുമാറാണു കേസ് പരിഗണിച്ചത്.

ഇരുവരേയും ഉടന്‍ കോവിഡ് കെയര്‍ സെന്ററിലേക്ക് മാറ്റും. അങ്കമാലി കറുകുറ്റിയിലെ കോവിഡ് കെയര്‍ സെന്റിലേക്കാവും സന്ദീപിനെ മാറ്റുക.
സ്വപ്നയെ തൃശൂരിലുള്ള കോവിഡ് കെയര്‍ സെന്ററിലേക്ക് മാറ്റുമെന്നാണ് വിവരം.
.
നാളെ ഇരുവരുടേയും കോവിഡ് പരിശോധനാഫലം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫലം വന്ന ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് എന്‍ഐഎ വൃത്തങ്ങള്‍ അറിയിച്ചു.

12-Jul-2020