ചെമ്മണ്ണൂരിൽ സിപിഐ എം കുന്നംകുളം ഏരിയ സെക്രട്ടറി എം എൻ സത്യൻ ഇവരെ സ്വീകരിച്ചു
അഡ്മിൻ
ചെമ്മണ്ണൂർ ദേശത്തിൽ ബിജെപിയിൽ വീണ്ടും കൂട്ടരാജി. രാജിവെച്ചവർ സിപിഐ എമ്മിനൊപ്പം ചേർന്ന് പ്രവർത്തിക്കും. ലോക മാതൃകയായ കേരളത്തിന്റെ കോവിഡ് പ്രതിരോധപ്രവർത്തനത്തെ ആൾക്കൂട്ട സമരങ്ങളിലൂടെയും, അക്രമസമരങ്ങളിലൂടെയും അട്ടിമറിക്കാൻ ശ്രമിക്കുന്ന ബിജെപി, സംഘപരിവാർ സംഘടനയുടെ ജനദ്രോഹ നയങ്ങളിൽ പ്രതിഷേധിച്ചാണ് ചെമ്മണ്ണൂർ ദേശത്തെ ബിജെപി ബൂത്ത് പ്രസിഡന്റുൾപ്പെടെ പത്തോളം പ്രവർത്തകരും അവരുടെ കുടുംബവും ബിജെപി ബന്ധം ഉപേക്ഷിച്ച് സിപിഐ എമ്മിനൊപ്പം ചേർന്നത്.
വാഴപ്പിള്ളി ഷിനു, കല്ലിങ്ങൽ വിവേക്, മഞ്ചേരി നികേഷ്, പൊന്നാരശ്ശേരി അനിൽ, കളരിക്കൽ പ്രമോദ്, കളരിക്കൽ വിഷ്‌ണു, കണിയന്ത്ര ധനീഷ്, ചൂണ്ട പുരയ്‌ക്കൽ സുഗീത്, ചെറുകുന്നത് നിഖിൻ എന്നിവരും കുടുംബങ്ങളുമാണ് സംഘപരിവാറിന്റെ വർഗീയ രാഷ്‌ട്രീയം ഉപേക്ഷിച്ച് സിപിഐ എമ്മുമായി സഹകരിക്കാൻ തീരുമാനിച്ചത്.
ചെമ്മണ്ണൂരിൽ സിപിഐ എം കുന്നംകുളം ഏരിയ സെക്രട്ടറി എം എൻ സത്യൻ ഇവരെ സ്വീകരിച്ചു