തീര മേഖലയില്‍ അതിവേഗ രോഗവ്യാപനമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി

സംസ്ഥാനത്ത് 791 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി. തിരുവനന്തപുരത്ത് അതീവ ഗുരുതര സാഹചര്യമാണുള്ളത്‌

തീര മേഖലയില്‍ അതിവേഗ രോഗവ്യാപനമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. 532 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ കോവിഡ്  ബാധിച്ചത്.പൂന്തുറയിലും പുല്ലുവിളയും സാമൂഹ്യവ്യാപനമുണ്ടായെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

11066 പേര്‍ ഇതുവരെ രോഗബാധിതരായി. സമ്പര്‍ക്ക രോഗബാധിതരില്‍ 42 പേരുടെ ഉറവിടം വ്യക്തമായില്ല. 135 പേര്‍ വിദേശത്ത് നിന്നെത്തി. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് 98, ആരോഗ്യ പ്രവര്‍ത്തകര്‍ 15, ഐടിബിപി, ബിഎസ്എഫ് ഒന്ന് വീതം. ഇന്ന് ഒരു കൊവിഡ് മരണമുണ്ടായി. തൃശ്ശൂര്‍ ജില്ലയിലെ പുല്ലൂര്‍ സ്വദേശി ഷൈജു. ജൂലൈ 14 ന് ആത്മഹത്യ ചെയ്ത കുനിശേരി സ്വദേശി മുരളിയുടെ സ്രവ പരിശോധനാ ഫലം പോസിറ്റീവാണ്. സൗദിയില്‍ നിന്ന് മടങ്ങിയതാണ്. കൊവിഡ് മൂലമരണം എന്ന് പറയാനാവില്ല.


133 പേരാണ് രോഗമുക്തി നേടിയത്. തിരുവനന്തപുരം 246, എറണാകുളം 115, പത്തനംതിട്ട 87, ആലപ്പുഴ 57, കൊല്ലം 47, കോട്ടയം 39, കോഴിക്കോട് 32, തൃശ്ശൂര്‍ 32, കാസര്‍കോട് 32, പാലക്കാട് 31, വയനാട് 28, മലപ്പുറം 25, ഇടുക്കി 11, കണ്ണൂര്‍ 9. കഴിഞ്ഞ 24 മണിക്കൂറിനിടെ 14602 സാമ്പിള്‍ പരിശോധിച്ചു. 188400 പേര്‍ നിരീക്ഷണത്തിലുണ്ട്. 6029 പേര്‍ ചികിത്സയിലുണ്ട്. 275900 സാമ്പിളുകള്‍ ഇതുവരെ പരിശോധനക്കയച്ചു. 7610 ഫലം വരാനുണ്ട്. മുന്‍ഗണനാ വിഭാഗത്തിലെ 88903 സാമ്പിളുകള്‍ ശേഖരിച്ചു. 84454 നെഗറ്റീവായി. ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 285 ആണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി


17-Jul-2020