പ്രാദേശിക ലീഗ് നേതാക്കളായ ഇരുവർക്കും വർഷങ്ങളായി സ്വർണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ട്

തിരുവനന്തപുരത്തെ സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് രണ്ട് മുസ്ലീം ലീഗ് പ്രവർത്തകർ കൂടി അറസ്റ്റിലായി. മലപ്പുറം കൂട്ടിലങ്ങാടി പടിക്കമണ്ണിൽ പി എം അബ്ദുൾ ഹമീദ്(54), കൂട്ടിലങ്ങാടി പഴമല്ലൂർ അബൂബക്കർ പഴേടത്ത് (60) എന്നിവരാണ് അറസ്റ്റിലായത്. രണ്ട് പേരും ജ്വല്ലറി ഉടമകളാണ്. പ്രാദേശിക ലീഗ് നേതാക്കളായ ഇരുവർക്കും വർഷങ്ങളായി സ്വർണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ട്.

കേസുമായി ബന്ധപ്പെട്ട് കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ ജ്വല്ലറികളിൽ പരിശോധന നടക്കുന്നുണ്ട്.

17-Jul-2020