കാസർകോട്‌ ജില്ലയിലെ ആദ്യ കോവിഡ്‌ മരണമാണിത്

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കാസര്‍കോട് ഉപ്പള ഹിദായത്ത് നഗര്‍ സ്വദേശി നഫീസ(74) ആണ് മരിച്ചത്. പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം 39 ആയി.
                                                                                                                                                                                   ഒരാഴ്ച മുമ്പാണ് നഫീസയ്ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. പരിയാരം മെഡിക്കല്‍ കോളേജിലെ വെന്റിലേറ്ററിലായിരുന്നു. കാസർകോട്‌ ജില്ലയിലെ ആദ്യ കോവിഡ്‌ മരണമാണിത്‌.

വിദേശത്തായിരുന്ന നഫീസയുടെ മകന്‍ തിരിച്ചുവന്നിരുന്നു. എന്നാല്‍ ഇയാള്‍ക്ക് കോവിഡ് പരിശോധന നടത്തിയപ്പോള്‍ ഫലം നെഗറ്റീവായിരുന്നു.ആരിൽനിന്നാണ്‌ രോഗം പകർന്നതെന്ന്‌ അറിവായിട്ടില്ല. 
Read more: https://www.deshabhimani.com/news/kerala/covid-death-in-kasarkodu/883565

18-Jul-2020