ഇയാൾക്കെതിരെ എൻഐഎ ജാമ്യമില്ലാ വാറണ്ടും പുറപ്പെടുവിച്ചിട്ടുണ്ട്

നയതന്ത്ര ബാഗേജിൽ  സ്വർണ്ണക്കടത്ത്‌ നടത്തിയ കേസിൽ മൂന്നാം പ്രതി ഫൈസൽ ഫരീദിനായി ഇന്റർപോൾ ലുക്ക്‌ഔട്ട്‌ നോട്ടീന്‌ പുറപ്പെടുവിച്ചു. കേസ്‌ ആന്വേഷിക്കുന്ന എൻഐഎയുടെ ആവശ്യപ്രകാരമാണ്‌ ലുക്ക്‌ഔട്ട്‌ നോട്ടീസ്‌ പുറപ്പെടുവിച്ചത്‌.

ഇയാൾക്കെതിരെ എൻഐഎ ജാമ്യമില്ലാ വാറണ്ടും പുറപ്പെടുവിച്ചിട്ടുണ്ട്‌.  ദുബായ്‌ പൊലീസും യാത്രാവിലക്ക്‌  ഏർപ്പെടുത്തിയിട്ടുണ്ട്‌. കഴിഞ്ഞ ദിവസം ഇയാളുടെ  പാസ്‌പോർട്ട്‌ ഇന്ത്യ റദ്ദാക്കിയിരുന്നു.ഇയാളൂശട കയ്‌പമംഗലത്തെ വീട്‌ കസ്‌റ്റംസ്‌  റെയ്‌ഡ്‌ ചെയ്‌തിരുന്നു. ദുബായിയിൽനിന്നും സ്വർണം കയറ്റി അയച്ചത്‌ ഫൈസൽ ഫരീദാണ്‌.



18-Jul-2020