ഫൈസലുമായുള്ള അഭിമുഖം എക്‌സ്‌ക്‌ളൂസീവായിട്ടാണ് മീഡിയാവൺ നൽകിയത്

സ്വർണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസൽ ഫരീദും അറസ്റ്റിലാകുമ്പോൾ പൊളിയുന്നത് മാധ്യമങ്ങൾ സൃഷ്ടിച്ച ന്യായീകരണ വാർത്തകളും. എൻഐഎ അന്വേഷിക്കുന്ന ഫൈസൽ താനല്ലെന്നും കേസുമായി യാതൊരു ബന്ധമില്ലെന്നും ഇയാൾ പ്രധാന വാർത്താ ചാനലുകൾക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ജമാഅത്തെ ഇസ്ലാമിയുടെ ചാനലായ മീഡിയാവൺ ഫൈസൽ സത്യസന്ധനാണെന്നും നിരപരാധിത്വം തങ്ങൾ തെളിയിച്ചുവെന്നും മട്ടിലാണ് വാർത്തകൾ നൽകിയിരുന്നത്. ഫൈസലുമായുള്ള അഭിമുഖം എക്‌സ്‌ക്‌ളൂസീവായിട്ടാണ്  മീഡിയാവൺ നൽകിയത്.

19-Jul-2020