സ്വപ്‌നയുടേയും സന്ദീപിന്റേയും കസ്റ്റഡി കാലാവധി നീട്ടി

സ്വര്‍ണക്കടത്ത് കേസില്‍ പ്രതി  സരിത്തുമായി എന്‍ഐഎ സംഘം തിരുവനന്തപുരത്തെത്തി. തെളിവെടുപ്പിനായാണ് സരിത്തുമായി അന്വേഷണ സംഘം ചൊവ്വാഴ്ച രാവിലെ  തിരുവനന്തപുരത്തെത്തിയത്. കൊച്ചിയില്‍ നിന്നും രാവിലെ  സരിത്തിനെ പേരൂര്‍ക്കട പൊലീസ് ക്ലബില്‍ എത്തിച്ചു.  തിരുവല്ലത്തെ സരിത്തിന്റെ വീട്ടിലടക്കം തെളിവെടുപ്പ് നടത്തും.

രണ്ട് ദിവസം മുമ്പ് സ്വപ്‌ന സുരേഷിനേയും സന്ദീപിനേയും തിരുവനന്തപുരത്തെത്തിച്ച് തെളിവെടുത്തിരുന്നു. രണ്ടാം ഘട്ട തെളിവെടുപ്പാണ് നടക്കുന്നത്. അതേസമയം ,  പ്രതികളായ സന്ദീപിന്റേയും സ്വപ്‌ന സുരേഷിന്റേയും കസ്റ്റഡി കാലാവധി നീട്ടി.

വെള്ളിയാഴ്ച വരെയാണ് ഇവരുടെ കസ്റ്റഡി കാലാവധി എന്‍ഐഎ കോടതി നീട്ടിയത്.  സ്വപ്‌ന സമര്‍പ്പിച്ച ജാമ്യഹര്‍ജിയും വെള്ളിയാഴ്ച പരിഗണിക്കും.
 

21-Jul-2020