ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിക്കുന്നതിനു പകരം, അപകീർത്തി കേസുകൾ ഫയൽ ചെയ്യുകയാണ് വേണ്ടിയിരുന്നതെന്ന് കോടതി അഭിപ്രായപ്പെട്ടു

സമൂഹ മാധ്യമങ്ങളിലെ പോസ്റ്റുകൾ തടയാനാവില്ലന്നും അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നതിനുള്ള വ്യക്തിയുടെ അവകാശമാണിതെന്നും കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് സമുഹമാധ്യമങ്ങളിൽ അപകീർത്തികരമായ ചിത്രങ്ങളും വാർത്തകളും പ്രചരിപ്പിക്കുന്നത് തടയണമെന്നും കേസെടുക്കണമെന്നും ആവശ്യപ്പെട്ട് ഭീമ ജ്വല്ലറി സമർപ്പിച്ച ഹർജിയിലാണ് കേന്ദ്ര സർക്കാർ നിലപാടറിയിച്ചത്.

കേന്ദ്ര സർക്കാരിന് ഇടപെടാൻ പരിമിതികൾ ഉണ്ടെന്നും സുപ്രീം കോടതി വിധികൾ പ്രകാരം ഇത്തരം പോസ്റ്റുകൾ നീക്കം ചെയ്യുന്നതിൽ തടസ്സം ഉണ്ടന്നും അതിന് കൃത്യമായ നടപടിക്രമങ്ങൾ ഉണ്ടന്നും അഡീഷണൽ സോളിസിറ്റർ ജനറൽ അറിയിച്ചു. നടപടി ആവശ്യപ്പെട്ട ഹർജിയിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളൾ വിശദീകരണം.രണ്ടാഴ്ചക്കകം അറിയിക്കണം. ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിക്കുന്നതിനു പകരം, അപകീർത്തി കേസുകൾ ഫയൽ ചെയ്യുകയാണ് വേണ്ടിയിരുന്നതെന്ന്  കോടതി അഭിപ്രായപ്പെട്ടു. ചില ഓൺലൈൻ പോർട്ടലുകൾക്കും പോസ്റ്റുകൾ പ്രചരിപ്പിച്ച വ്യക്തികൾക്കും എതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് ഭീമ ജ്വല്ലറി ഉടമ കോടതിയെ സമീപിച്ചത്.

22-Jul-2020