നമ്മുടെ ജാഗ്രതയ്ക്കനുസരിച്ചായിരിക്കും ഇനിയുള്ള സ്ഥിതിഗതികള്‍

അടുത്ത ചില ആഴ്ചകള്‍ അതീവ പ്രധാനമാണെന്നും ഇപ്പോള്‍ നാം കാണിക്കുന്ന ജാഗ്രതയുടെ തോത് അനുസരിച്ചായിരിക്കും ഇനിയുള്ള സ്ഥിതിഗതികള്‍  ഉരുത്തിരിയുകയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. അതായത്, നാം തന്നെയാണ് നമ്മുടെ ഭാവി ഏത് തരത്തിലാണെന്ന് നിശ്ചയിക്കുകയെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.

 അത്യാവശ്യത്തിന് മാത്രം പുറത്തിറങ്ങുക എന്നതൊരു നിഷ്ടയാക്കണം. സന്നദ്ധ സേവനം ചെയ്യാന്‍ കഴിയുന്നവരെല്ലാം സമൂഹത്തിന്റെയാകെ  ആരോഗ്യം ഉറപ്പുവരുത്താനായി മുന്നിട്ടിറങ്ങണം. അതിജീവനത്തിന്റെ  ജനകീയ മാതൃക തന്നെ നാം  ലോകത്തിന് മുമ്പില്‍ അവതരിപ്പിച്ചിട്ടുണ്ട്.

  കോവിഡിനെതിരായ അതിജീവനം നാം രചിക്കേണ്ടതും ആ ജനകീയ മാതൃകയില്‍ ഊന്നിയാണ്. അതില്‍ പങ്കാളികളാകണമെന്നും ക്രിയാത്മകമായ ഇടപെടല്‍ നടത്തണമെന്നും എല്ലാവരോടുമായി അഭ്യര്‍ഥിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

23-Jul-2020