ഹോട്ട്സ്‌പ്രിങ്‌സ്‌ മേഖലയിൽനിന്ന്‌ ചൈന പിന്മാറ്റം തുടങ്ങി

കിഴക്കൻ ലഡാക്കിൽ പാംഗോങ്‌ തടാകം, ഗോഗ്ര പോസ്റ്റ്‌ എന്നിവിടങ്ങളിൽനിന്ന്‌ പിന്മാറാൻ ചൈന തയ്യാറാകുന്നില്ലെന്ന്‌ റിപ്പോർട്ട്‌. യഥാർഥ നിയന്ത്രണരേഖയിൽ (എൽഎസി)നിന്ന്‌ ഘട്ടംഘട്ടമായി ഇരുസേനയും പിന്മാറാൻ ഇന്ത്യ–-ചൈന നയതന്ത്ര, സൈനികതല ചർച്ചയിൽ തീരുമാനമായി‌. എന്നാൽ, ഈ രണ്ട്‌ പ്രദേശത്തും എൽഎസിയുടെ കാര്യത്തിൽ ചൈന തർക്കം ഉന്നയിക്കുന്നു. ഈ സാഹചര്യത്തിൽ വരുന്ന ഏതാനും ദിവസങ്ങൾ നിർണായകം. ഏറ്റുമുട്ടലുണ്ടായ ഗാൽവനിൽനിന്നും സമീപപ്രദേശങ്ങളിൽനിന്നും ചൈന പിന്മാറി‌. ഹോട്ട്സ്‌പ്രിങ്‌സ്‌ മേഖലയിൽനിന്ന്‌ ചൈന പിന്മാറ്റം തുടങ്ങി.

24-Jul-2020