ഏഷ്യയിലെ ഏറ്റവും മോശം സ്ഥിതിയുള്ള രാജ്യമായി ഇന്ത്യയെ മോഡിസർക്കാർ മാറ്റിയെന്നും- യെച്ചൂരി ട്വിറ്ററില്‍ കുറിച്ചു.

രാജ്യത്ത്‌ വഷളായിവരുന്ന കോവിഡ്‌ വ്യാപനം കണ്ടില്ലെന്ന്‌ നടിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക്‌ കഴിയില്ലെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. മരണവും രോഗികളുടെ എണ്ണവും ഓരോ ദിവസവും പെരുകുന്നു. ആസൂത്രണമില്ലാതെ ഏകപക്ഷീയമായി അടച്ചുപൂട്ടൽ നടപ്പാക്കി  ജീവിതദുരിതം വർധിപ്പിച്ചശേഷം, ഇപ്പോൾ സ്വയം പ്രതിരോധിക്കണമെന്നാണ്‌ ജനങ്ങളോട്‌ പറയുന്നത്‌.

ലോകത്ത്‌ രോഗികളുടെ എണ്ണം ഏറ്റവും ഉയർന്ന മൂന്നാമത്തെ രാജ്യമായ ഇന്ത്യയിൽ പരിശോധന നിരക്ക്‌ കുറഞ്ഞതോതിൽ തുടരുകയാണ്‌.
ചികിത്സാ സൗകര്യം മെച്ചപ്പെടുത്താൻ കേന്ദ്രസർക്കാർ ഒന്നും ചെയ്യുന്നില്ല. ഏഷ്യയിലെ ഏറ്റവും മോശം സ്ഥിതിയുള്ള രാജ്യമായി  ഇന്ത്യയെ മോഡിസർക്കാർ മാറ്റിയെന്നും- യെച്ചൂരി ട്വിറ്ററില്‍ കുറിച്ചു.



24-Jul-2020